കൊല്ലം :പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ആർ.ടി.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളിൽ സ്ഥിരം സ്പെഷ്യൽ എഡ്യുക്കേറ്റർ വേണമെന്ന സുപ്രീം കോടതി വിധി അടിയന്തിരമായി നടപ്പാക്കുക, പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മി​ഷനെ വയ്ക്കുക. തുല്യ ജോലിക്ക് തുല്യവേതനം നൽകുക, പ്രസവ അവധിയിലെ അവ്യക്തത പരിഹരിക്കുക, ലീവ് സറണ്ടർ അനുവദി​ക്കുക, സ്കൂൾ കലോത്സവത്തിന് മികവ് പുലർത്തുന്ന ഭിന്നശേഷി കുട്ടികൾക്കു ഗ്രേഡിംഗ് നോക്കാതെ കലോത്സവത്തിൽ പങ്കെടുക്കാൻ കലോത്സവ മാന്വൽ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കൊല്ലം സി.ഐ.ടി.യു ഹാളി​ൽ നടന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് ആർ.സുനിത അദ്ധ്യക്ഷയായി. കെ.എസ്.ടി എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, കെ.ആർ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വിനോദൻ, എം.എ.അരുൺകുമാർ, എസ്.കൃഷ്ണകുമാരി, വി. സജിൻ കുമാർ, ട്രഷറർ ബി.ഗിരീശൻ, സംഘാടക സമിതി വൈസ് ചെയർമാൻ എം.എസ്.ഷിബു, കൺവീനർ ബ്ലസി ബെന്നി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ.സുനിത (പ്രസിഡന്റ്), ജസിയമ്മ ആന്റണി, കെ.എസ്. ബിനുകുമാർ, എൻ.എസ്.ധന്യ (വൈസ് പ്രസിഡന്റുമാർ), കെ.കെ. വിനോദൻ (ജനറൽ സെക്രട്ടറി) വി.സജിൻകുമാർ, എസ്.കൃഷ്ണകുമാരി, എൽദോ.പി.ജോൺ (സെക്രട്ടറിമാർ), ബി.ഗിരിശൻ (ട്രഷറർ)