ryf

കരുനാഗപ്പള്ളി: അഴിമതി സർക്കാരിന്റെ ദുരിത ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നും ആരംഭിച്ച സൈക്കിൾ റൈഡിന് കരുനാഗപ്പള്ളി ടൗണിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എസ്.ഷൗക്കത്ത്, പി.രാജു, സി.എം.ഷെറീഫ്, എ.സുദർശനൻ, ഫോറസ്ഖാൻ, എ.സോളമൻ, ഈ.കെ.വിശ്വാനന്ദൻ, അനുരാധാ സരസൻ തുടങ്ങിയവർ സംസാരിച്ചു.

ജാഥാ നേതാക്കളായ ഉല്ലാസ് കോവൂർ, അഡ്വ.വിഷ്ണു മോഹൻ, പുലത്തറ നൗഷാദ് എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.