കൊല്ലം: കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ അവശത അനുഭവിക്കുന്ന ലത്തീൻ കത്തോലിക്കരെ സർക്കാരുകൾ അവഗണിക്കുകയാണെന്ന് ആൾ ഇന്ത്യ കാത്തലിക് യൂണിയൻ രൂപത കൺവെൻഷൻ ആരോപിച്ചു. ലത്തീൻ കത്തോലിക്കർക്ക് ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലജിസ്ലേറ്റീവ് സ്ഥാപങ്ങളിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിച്ചിട്ടില്ലെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് അൽഫോൺസ് പെരേര ഉദ്ഘാടനം ചെയ്‌തു. രൂപത ഭാരവാഹികളായി പി.ജെ. അൽഫോൺസ് (പ്രസിഡന്റ്), പ്രൊഫ.ജേക്കബ്ബ് (വൈസ് പ്രസിഡന്റ്), കല്ലട ദാസ് (ജനറൽ സെക്രട്ടറി), ടി.മാർട്ടിൻ, എയ്‌ഞ്ചൽ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ബാബു റൊസാരിയോ (ട്രഷറർ), സണ്ണി ലോറൻസ്, ബെയ്സൽ നെറ്റാർ, ആർതർ ലോറൻസ് (എക്സി.കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.