തൃക്കടവൂർ: മുരുന്തൽ സുരഭി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും ഇന്ന് വൈകിട്ട് 3ന് മുരുന്തൽ അഷ്ടമുടി ലേക് വ്യു കൺവെൻഷൻ സെന്ററിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. നഗർ പ്രസിഡന്റ് സി. ഉണ്ണികുമാർ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ എസ്. സ്വർണമ്മ, ഗിരിജ സന്തോഷ്, മുരുന്തൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എ.ആർ. മോഹൻബാബു, സി.ജി. സതീഷ് കുമാർ, ഡോ. പി. സുനിൽകുമാർ, സി. ഹരിദാസ്, പി. ഗോപിനാഥൻപിള്ള, ബി. രമേശ് ബാബു, സി.എൻ. സലിം എന്നിവർ സംസാരി​ക്കും. വിശിഷ്ട വ്യക്തികളെയും പ്രതിഭകളെയും ആദരിക്കും.