
ചവറ: പൊതുമേഖലാ സ്ഥാപനമായ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് പതാക ഉയർത്തി. ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിൽ ടെക്നിക്കൽ യൂണിറ്റ് ഹെഡ് പി.കെ.മണിക്കുട്ടൻ, മിനറൽ സപ്പറേഷൻ യൂണിറ്റിൽ യൂണിറ്റ് തലവൻ എം.യു.വിജയകുമാർ എന്നിവർ പതാക ഉയർത്തി. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും ഒത്തൊരുമയ്ക്കും ഇന്ത്യയുടെ അഖണ്ഡതയ്ക്കുമായി ഒന്നിച്ച് കൈകോർക്കണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഫയർ, സെക്യൂരിറ്റി വിഭാഗങ്ങളുടെ ഫ്ളാഗ് സല്യൂട്ടും മധുര വിതരണവും നടന്നു. കെ.എം.എം.എൽ ഓഫീസേഴ്സ് ക്ലബ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് റിക്രിയേഷൻ ക്ലബ് എന്നിവയും റിപ്പബ്ലിക്ദിന ആഘോഷത്തിന്റെ ഭാഗമായി. കമ്പനിയിലെ
ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ സെക്ഷനുകളിലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.