kk

പാരിപ്പള്ളി: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കബഡിയിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ബിനു, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുഭാദ്രാമ്മ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പ്രദീപ്കുമാർ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി സേതുമാധവൻ, ശ്രീകുമാർ പാരിപ്പള്ളി, പ്രേമാനന്ദ്, ശബരി സന്തോഷ്, കബീർ പാരിപ്പള്ളി എന്നിവർ സംസാരിച്ചു.