
ഓച്ചിറ: കായംകുളം എം.എസ്.എം കോളേജ് 1990-92 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹതീരം 90-92ന്റെ ഉദ്ഘാടനം മലയാളവിഭാഗം മുൻ മേധാവി ഡോ.പി.പത്മകുമാർ നിർവഹിച്ചു. കായംകുളം റോട്ടറി ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ സ്നേഹതീരം പ്രസിഡന്റ് ബിനു ഡയമണ്ട് അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.മനു സ്വാഗതം പറഞ്ഞു. സ്നേഹതീരം അംഗവും കായംകുളം മുൻസിപ്പൽ വൈസ് ചെയർമാനുമായ ജെ.ദർശ്, സോണി ശങ്കർ, അലിഫ്, സ്മിത, റംലത്ത്, സോമലാൽ, ഇർഷാദ്, ശ്രീജി, വി.ബിജു, ബിജു കൊപ്പാറ തുടങ്ങിയവർ സംസാരിച്ചു.