കൊല്ലം: അയോദ്ധ്യ രാമ മന്ദിരത്തിൽ നടന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സ്വാമി അദ്ധ്യാത്മാനന്ദയ്ക്ക് സംബോധ് ഫൗണ്ടേഷൻ കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പ്രസ് ക്ളബ്ബിൽ സ്വീകരണം നൽകി.
പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് സംതൃപ്തികരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശ ശക്തികൾ കാണിച്ച അതിക്രമത്തെ തിരുത്തുന്നത് മതസഹിഷ്ണുതയ്ക്ക് എതിരല്ലെന്നും സ്വാമി പറഞ്ഞു. സംബോധ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കെ. ഉണ്ണിക്കൃഷ്ണ പിള്ള, സെക്രട്ടറി അഡ്വ.കല്ലൂർ കൈലാസ് നാഥ്, രഘു നാരായണൻ, അഭിരാം, പാർവ്വതി അനന്ത ശങ്കരൻ എന്നിവർ നേതൃത്വം നൽകി. വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സത്ര ബന്ധു നാരായണ സ്വാമി, എസ്. മദൻ, തുളസി ആചാരി, വി.മുരളീധരൻ, ശ്രീകേശ് പൈ, പട്ടത്താനം രാധാകൃഷ്ണൻ എന്നിവർ ദീപ പ്രോജ്ജ്വലനം നടത്തി. പി. രാധാകൃഷ്ണൻ, വിജയരാജൻ, ദിനേശ്, എം.എസ്. ലാൽ തുടങ്ങിയവർ സ്വാമിയെ ആദരിച്ചു. ഫൗണ്ടേഷൻ ട്രഷറർ ആർ. അനന്ത ശങ്കരൻ ദക്ഷിണ സമർപ്പണം നടത്തി.