കൊല്ലം: ഇളമ്പള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും പ്രഭാഷകനുമായ രാജൻ മലനടയുടെ നെല്ലിമരച്ചോട്ടിൽ പ്രകാശനം സിനിമ, സീരിയൽ, നാടക നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ, കവിയും പ്രസാധകനുമായ മണി കെ.ചെന്താപ്പൂരിന് പുസ്തകം നൽകി നിർവഹിച്ചു. യോഗം ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ മാനേജർ സി.ആർ. രാധാകൃഷ്ണപിള്ള, ഹെഡ്മാസ്റ്റർ രാജേഷ് കുമാർ, ശ്രീരംഗം ജയകുമാർ, ഡി. ജയിംസ്, നെടുമ്പന ശ്രീകുമാർ, ജ്യോതി രഞ്ജിത്, അതുൽ മുരളി, അഭിലാഷ് കീഴൂട്ട് എന്നിവർ സംസാരിച്ചു.