
കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ശ്രീ ദുർഗാ - ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്ര ഗോപുരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മണി മണ്ഡപത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ നിർവഹിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർമാരായ മനോജ് കുമാർ, ദിലീപ് കുമാർ, ദേവസ്വം ബോർഡ് മുൻ അംഗം തങ്കപ്പൻ, ഉഷ പാടത്ത്, ഉപദേശക സമിതി പ്രസിഡന്റ് ബി.ജനാർദ്ധനൻ നായർ, സെക്രട്ടറി
വി.പ്രസന്നകുമാർ, കൺവീനർ ആർ.രാധാകൃഷ്ണൻ, ഗോപുരം സമർപ്പിച്ച ടോപ്പേഴ്സ് രവി, മണി മണ്ഡപം സമർപ്പിച്ച കോയിക്കലേത്ത് വിനോദ് എന്നിവർ സംസാരിച്ചു.