kudu
എയ്ഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പിന്റെ എയ്ഞ്ചൽ ഫുഡ് പ്രൊഡക്ട്സിന്റെ വിപുലീകരണവും, പുതിയ സംരംഭത്തിന്റെ ഉദ്ഘാടനവും നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി നിർവഹിക്കുന്നു

നെടുമ്പന: നെടുമ്പന ഇടപ്പനയത്ത് 13 വർഷമായി പ്രവർത്തിച്ചുവരുന്ന എയ്ഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പിന്റെ എയ്ഞ്ചൽ ഫുഡ് പ്രൊഡക്ട്സിന്റെ വിപുലീകരണവും, പുതിയ സംരംഭത്തിന്റെ ഉദ്ഘാടനവും നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി നിർവഹിച്ചു. ഗ്രൂപ്പ്‌ ലീഡർ വി.സി.വിനിത അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ ഗൗരിപ്രിയ, അനിൽകുമാർ, മുൻ വാർഡ് മെമ്പർമാരായ വേണുഗോപാൽ, സന്തോഷ്‌ കുമാർ എസ്.ബി.ഐ നല്ലില ബ്രാഞ്ച് മാനേജർ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ലീഡർ പി.ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആക്ടിവിറ്റി ഗ്രൂപ്പ്‌ അംഗവും ട്രഷററുമായ ചന്ദ്രലേഖ സ്വാഗതവും പി.ബിന്ദു നന്ദിയും പറഞ്ഞു.