photo

കരുനാഗപ്പള്ളി: ശാസ്ത്ര അവബോധം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മദർ ഫൗണ്ടേഷൻ ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ സയൻസ് എന്ന സംഘടനയുടെ പ്രവർത്തന ഉദ്ഘാടനം എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.സി.ടി.അരവിന്ദ് കുമാർ നിർവഹിച്ചു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ശാസ്ത്ര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച്‌ വിദ്യാർഥികളെ അനുമോദിച്ചു. തുടർന്ന് നിർമ്മിത ബുദ്ധി-സാദ്ധ്യതകൾ എന്ന വിഷയത്തിൽ കേരള ഡിജിറ്റൽ സർവകലാശാലാ ഡീൻ ഡോ.എസ് അഷറഫ് കുട്ടികളുമായി സംസാരിച്ചു. ഡോ.എം.എസ്.സ്വാമിനാഥൻ ഹരിത വിപ്ലവശില്പി എന്ന വിഷയത്തിൽ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.എൻ.അനിൽകുമാർ പ്രഭാഷണം നടത്തി. ഡോ.ടി.എസ്.സ്വപ്ന അനുമോദനപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു അദ്ധ്യക്ഷനായി. പി.സുനിൽകുമാർ സ്വാഗതവും എൻ.സലിൽ നന്ദിയും പറഞ്ഞു. വി.വിനോദ്, എ.റിയാസ് എന്നിവർ നേതൃത്വം നൽകി.