നെടുമ്പന: നെടുമ്പന ഇടപ്പനയത്ത് 13 വർഷമായി പ്രവർത്തിക്കുന്ന എയ്ഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പിന്റെ എയ്ഞ്ചൽ ഫുഡ് പ്രൊഡക്ട്സ് വിപുലീകരണവും പുതിയ സംരംഭത്തിന്റെ ഉദ്ഘാടനവും നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി നിർവഹിച്ചു. ഗ്രൂപ്പ് ലീഡർ വി.സി. വിനിത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഗൗരിപ്രിയ, അനിൽകുമാർ, മുൻ മെമ്പർമാരായ വേണുഗോപാൽ, സന്തോഷ് കുമാർ, എസ്.ബി.ഐ നല്ലില ബ്രാഞ്ച് മാനേജർ എന്നിവർ സംസാരിച്ചു. ട്രഷറർ ചന്ദ്രലേഖ സ്വാഗതവും പി. ബിന്ദു നന്ദിയും പറഞ്ഞു.