കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ മെത്തകളും തലയണകളും ജില്ലയിലെ അങ്കണവാടികൾക്ക് വിതരണം ചെയ്തു. പൂതക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലായിരുന്നു വിതരണത്തിന്റെ തുടക്കം. എ.എച്ച്.എസ്.ടി.എയുടെ (എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ) നേതൃത്വത്തിലായിരുന്നു കലോത്സവ അക്കോമഡേഷൻ കമ്മിറ്റി പ്രവർത്തിച്ചത്. കൺവീനർ കസ്മീർ തോമസ്, ശ്രീരംഗം ജയകുമാർ, എസ്.സതീഷ്, എം.എസ്.മനേഷ്, ജ്യോതി രഞ്ജിത്ത്, രാജൻ മലനട, ജോജി വർഗീസ്, ഫിലിപ്പ് ജോർജ്, കടയാറ്റ് ശ്രീകുമാർ, ആദർശ് വാസുദേവ്, ദീപ സോമൻ, പാർവതി, ബിന്ദു തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.