ramesam

കൊല്ലം: തപസ്യ കലാസാഹിത്യവേദിയുടെയും ദേശിംഗനാട് സാഹത്യസംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കവി എസ്. രമേശൻ നായരുടെ കാവ്യജീവിതത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഡോ. ഗീത കാവാലം ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജൻബാബു അദ്ധ്യക്ഷനായി. ദേശിംഗനാട് സാഹിത്യസംഘം പ്രസിദ്ധീകരിച്ച `രമേശം` എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായ എം.എസ്. മോഹനചന്ദ്രൻ നിർവഹിച്ചു. രാജൻ മലനട ആദ്യപ്രതി സ്വീകരിച്ചു. മണി കെ.ചെന്താപ്പൂര്, ഡോ.അശോക് ശങ്കർ, ആറ്റൂർ ശരത്ചന്ദ്രൻ, ആർ.അജയകുമാർ, ടി.അനിത എന്നിവർ സംസാരിച്ചു. അമ്പു പട്ടത്താനം, കൃഷ്ണകുമാർ മരുത്തടി, ആദിദേവ്, വരദ എന്നിവർ രമേശൻ നായരുടെ കവിതകൾ ആലപിച്ചു.