cc

കൊല്ലം: കൊട്ടാരക്കര റോട്ടറി ക്ലബ് ഹാളിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാൻ ജയരാജൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്‌ക്കോട്, ക്ലബിന്റെ മുൻ പ്രസിഡന്റും കൊട്ടാരക്കര ഫിലിം സൊസൈറ്റി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.അനിൽ അമ്പലക്കര, മുൻ അസിസ്റ്റന്റ് ഗവർണർ ആർ.ശിവകുമാർ, റൊട്ടേറിയന്മാരായ കെ.തോമസ്, അനന്തകൃഷ്ണൻ,

സുപർണ എസ്.അനിൽ, ടി.യു.ജോൺസൻ എന്നിവർ സംസാരിച്ചു. റൊട്ടേറിയന്മാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളുടെ ഉദ്ഘാടനം അഡ്വ.അനിൽ അമ്പലക്കര നിർവഹിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവരെ മെമെന്റോകൾ നൽകി ആദരിച്ചു.