photo

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്ത്തല റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടന്നു. ഇടമൺ 34ൽ നിന്നാരംഭിച്ച റാലി ഇടമൺ യു.പി.സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചയത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, നാഗരാജൻ, വിജയശ്രീ ബാബു, സുജാത, അനീഷ്, എ.ടി.ഷാജൻ, അമ്പിളി സന്തോഷ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു, ജില്ലാ പഞ്ചായത്ത് മുൻ അംഗം അഡ്വ.എസ്.ഇ.സജ്ഞയ്ഖാൻ,സ്റ്റാർസി രത്നാകരൻ,ഇടമൺ റെജി തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരി തെന്മല അനു.ആർ.കൃഷ്ണയെ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ചടങ്ങിൽ ആദരിച്ചു.