
കൊല്ലം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണം നടപ്പാക്കുമ്പോൾ മാനേജർമാർക്കും അദ്ധ്യാപകർക്കും പൊതുസമൂഹത്തിനുമുള്ള ആശങ്കകൾ അകറ്റണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അവകാശപത്രിക അംഗീകരിക്കുക, പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവുക, മെയിന്റനൻസ് ഗ്രാന്റ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ അസോ. ജില്ലാ കമ്മിറ്റി ധർണ നടത്തിയത്. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.ഗുലാബ് ഖാൻ, പി.പ്രകാശ് കുമാർ, മഠത്തിൽ ഉണ്ണിക്കൃഷ്ണപിള്ള, അബ്ദുൾ ഷരീഫ്, ടി.എം.എസ്.മണി, എ.എൽ.ഷിഹാബ്, ലക്ഷ്മി കൃഷ്ണ, മായ ശ്രീകുമാർ, സിറിൽ.എസ്.മാത്യു, മനോഹരൻപിള്ള, അനിൽ തടിക്കാട്, റെക്സ് വെളിയം, മണി പവിത്രേശ്വരം, പി.തങ്കച്ചൻ, സതീഷ് കുമാർ, ഷാജഹാൻ, രാജീവ്, അബ്ദുൽ ഗഫൂർ ലബ്ബ, ഹാഷിം വാഴപ്പള്ളി, ഗിരീഷ്, രഞ്ജിത്ത്, അനൂപ് തുടങ്ങിയവർ സംസാരിച്ചു.