df

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ കടയ്ക്കൽ മേഖല സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്​ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി.

കൊട്ടാരക്കര താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് അനുവദിക്കണം എന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്രീയ പാർട്ടികൾ ജനങ്ങൾക്ക് നൽകിയ താലൂക്ക് അനുവദിക്കും എന്ന വാഗ്ദാനം മറന്ന് പോയ സ്ഥിതിയാണ്​ ഇപ്പോൾ ഉള്ളത്. പുതിയ താലൂക്ക് അനുവദിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം ഉന്നയിക്കാൻ എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ തയ്യാറാണെന്നും സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

കുമാരനാശാൻ ചരമ ശതാബ്​ദി സ്മൃതി യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്​ സജീഷ് കോട്ടയം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്​ കെ.പ്രേം രാജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ

പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, വി.അമ്പിളിദാസൻ, കെ.എം.മാധുരി, എസ്.സുധാകരൻ,

എം.കെ.വിജയമ്മ, പി.കെ.സുമേഷ്, എസ്.അശ്വനി കുമാർ എന്നിവർ സംസാരിച്ചു.