vv
ലതിക വിജയകുമാർ എഴുതിയ കല്ലുമലയിലെ വെള്ളാരം കല്ലുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര നിർമ്മാതാവ് അഡ്വ.കെ.അനിൽകുമാർ നിർവഹിക്കുന്നു

കൊട്ടാരക്കര: അക്ഷരം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ലെനിൽ കൾച്ചറൽ സെന്ററിൽ നടന്ന സംസ്കാരിക സമ്മേളനത്തിൽ ലതിക വിജയകുമാർ എഴുതിയ കല്ലുമലയിലെ വെള്ളാരം കല്ലുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര നിർമ്മാതാവ് അഡ്വ.കെ.അനിൽകുമാർ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ രഞ്ജി ലാൽ ദാമോദരൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. അക്ഷരം കലാസാഹിത്യവേദി ചെയർമാൻ പല്ലിശ്ശേരി അദ്ധ്യക്ഷനായി. എഴുത്തുകാരനായ ഡോ.എസ്. മുരളീധരൻനായർ പുസ്തക അവലോകനം നടത്തി.. കലാസാഹിത്യവേദി ജനറൽ സെക്രട്ടറി അഡ്വ വി.കെ.സന്തോഷ്കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്.ഷാജി, കില അസി.ഡയറക്ടർ എൻ.അനിൽകുമാർ ,നീലേശ്വരം സദാശിവൻ, ലളിതാ സദാശിവൻ, സുലോചന പല്ലിശ്ശേരി, നോവലിസ്റ്റ് എൻ.വാസുദേവൻ, മുട്ടറ ഉദയഭാനു,ഷക്കീല അസീസ് ,അമ്പലപ്പുറം രാമചന്ദ്രൻ, മണ്ണടി ചാണക്യൻ എന്നിവർ സംസാരിച്ചു. കഥാകാരി ലതിക വിജയകുമാർ നന്ദി പറഞ്ഞു.