കൊട്ടാരക്കര: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയോടനുബന്ധിച്ച് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മണ്ഡലം കൺവൻഷൻ കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡ‌ലം പ്രസി‌ഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഡി.സത്യരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.സന്തോഷ് ബാബു, പുലമൺ ശ്രീരാജ്, ടൗൺ ഏരിയാ പ്രസിഡന്റ് രാജശേഖരൻ എന്നിവർ സംസാരിച്ചു.