kk

പാരിപ്പള്ളി: പാരിപ്പള്ളി മടത്തറ റോഡിൽ മാർക്കറ്റ് ജംങ്ങ്ഷനിൽ അന്യസംസ്ഥാന തൊഴിലാളിയെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.45നായിരുന്നു അപകടം. ബീഹാർ സ്വദേശി രബീന്ദ്രനാണ് (50) പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയരക്കായി തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾ അബോധാവസ്ഥയിലാണ്.