fish

പ​ത്ത​നാ​പു​രം: തേ​ങ്ങ വ​റു​ത്ത​ര​ച്ചും പ​ച്ച​ത്തേ​ങ്ങ​യ​ര​ച്ചും കു​ടം​പു​ളി​യി​ട്ടും ത​ക്കാ​ളിയും പച്ചമാ​ങ്ങയും ചേർ​ത്തും മീൻ​ക​റി​കൾ പ​ല​വി​ധം വിറകടുപ്പിലെ മൺചട്ടിയിൽ തിളച്ചുമറിഞ്ഞപ്പോൾ ഗാന്ധിഭവനിൽ ഉയർന്നത് മത്സരരുചിമേളം.

കൂ​ട്ടു​രു​ചി​ ​സീ​സ​ൺ​ 1 എന്ന പേരിൽ നടന്ന പാചക മത്സരത്തിൽ 41 കുടുംബശ്രീ യൂണിറ്റുകളിലെ ഇ​രു​നൂ​റി​ല​ധി​കം പേർ ചേർന്ന് ഒരുക്കിയത് മീൻ തോ​ര​ൻ മുതൽ സ​മൂ​സ വരെയുള്ള 41 തരം വ്യത്യസ്ത വി​ഭ​വ​ങ്ങൾ.

മത്സരം കടുത്തതോടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്താൻ വി​ധി​കർത്താക്കളും അൽപ്പം വിയർത്തു. പ​ത്ത​നാ​പു​രം ന​ന്മ കു​ടും​ബ​ശ്രീ ഒ​ന്നാം സ​മ്മാ​നം സ്വന്തമാക്കി. മൈ​നാ​ഗ​പ്പ​ള്ളി മു​ല്ല കു​ടും​ബ​ശ്രീ​യും ചെ​ളി​ക്കു​ഴി ഹ​രി​ശ്രീ കു​ടും​ബ​ശ്രീ​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. തെ​ന്മ​ല സൂ​ര്യ കു​ടും​ബ​ശ്രീ മൂ​ന്നാം സ​മ്മാ​നം നേ​ടി​യ​പ്പോൾ മീ​നിൽ സ​മൂ​സ ഉ​ണ്ടാ​ക്കി പ​ത്ത​നാ​പു​രം കൃ​പ കു​ടും​ബ​ശ്രീ സ്‌​പെ​ഷ്യൽ ജൂ​റി സ​മ്മാ​നം നേ​ടി ഞെ​ട്ടി​ച്ചു.

ഗാ​ന്ധി​ഭ​വൻ കി​ച്ചൻ മാ​നേ​ജർ പ്ര​സ​ന്ന രാ​ജ​ന്റെ നേ​തൃ​ത്വ​ത്തിൽ പാ​ച​ക​വി​ദ​ഗ്​ദ്ധ​രാ​യ ന​ളൻ ഷൈൻ, ന​ടൻ എൻ.കെ.കി​ഷോർ, ന​ടി ആ​ലി​യ എ​ന്നി​വരായിരുന്നു വി​ധി​കർ​ത്താ​ക്ക​ൾ. ച​ല​ച്ചി​ത്ര​താ​രം നാ​സി​ല നാ​സി​റു​ദ്ദീ​നാ​യി​രു​ന്നു അ​വ​താ​ര​ക. ഗാ​ന്ധി​ഭ​വ​നി​ലെ അ​ച്ഛ​ന​മ്മ​മാ​രു​ടെ സാ​ന്നി​ദ്ധ്യത്തി​ലാ​യി​രു​ന്നു മ​ത്സ​രം.

പ്ര​സ​ന്ന രാ​ജൻ ആ​ദ്യ അ​ടു​പ്പി​ന് തീ​ പകർന്നതോടെ മ​ത്സ​രം ആ​രം​ഭി​ച്ചു. വി​ജ​യി​ക​ളെ കി​ഷോർ പ്ര​ഖ്യാ​പി​ച്ച​പ്പോൾ ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി പു​ന​ലൂർ സോ​മ​രാ​ജ​നും ചെ​യർ​പേ​ഴ്‌​സൺ ഷാ​ഹി​ദ ക​മാ​ലും വി​ജ​യി​കൾ​ക്ക് സ​മ്മാ​ന​ങ്ങൾ വിതരണം ചെയ്തു. എ​ല്ലാ മ​ത്സ​രാർ​ത്ഥി​കൾക്കും സർ​ട്ടി​ഫി​ക്ക​റ്റും ക്യാ​ഷ് പ്രൈസും നൽകി.

ഗാ​ന്ധി​ഭ​വ​ന് സൗ​ജ​ന്യ​മാ​യി മ​ത്സ്യം നൽ​കു​ന്ന സാ​മൂ​ഹ്യ പ്ര​വർ​ത്ത​ക​നാ​യ പ്ര​ദീ​പ് തേ​വ​ള്ളി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഒ​രു​വർ​ഷം പൂർ​ത്തി​യാ​യ​തി​ന്റെ ഓർ​മ്മ​പു​തു​ക്കലാ​യി​രു​ന്നു മ​ത്സ​രം.

പു​ന​ലൂർ സോ​മ​രാ​ജ​ൻ

ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി

കേ​ര​ളം മു​ഴു​വ​നു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് 'കൂ​ട്ടു​രു​ചി സീ​സൺ ​2' സം​ഘ​ടി​പ്പി​ക്കും.

പ്ര​ദീ​പ് തേ​വ​ള്ളി