f

കൊട്ടാരക്കര: പുലമൺ ജംഗ്ഷനിൽ ഓടക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രിൽ ഇളകികിടക്കുന്നത് കാൽ നടയാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു. ടി.ബി ജംഗ്ഷനിൽ നിന്നു തിരുവനന്തപുരം റോ‌ഡിലെത്തുന്ന അപ്രോച്ച് റോഡിൽ സ്ഥാപിച്ചുറപ്പിച്ച ഏഴ് ഇരുമ്പ് ഗ്രില്ലിൽ പലതും ഇളകി കിടക്കുകയാണ്. വാഹനങ്ങൾ ഗ്രില്ലിൽ കയറുമ്പോൾ വലിയ ശബ്ദം ഉണ്ടാകുകയും വാഹനങ്ങൾ വഴുതിപ്പോകുകയും ചെയ്യുന്നതായി ഇരുചക്രവാഹനയാത്രികർ പരാതിപ്പെടുന്നു. എത്രയും വേഗം ഈ ഗ്രില്ലുകൾ വെൽഡ് ചെയ്ത് ഉറപ്പിക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയ വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.