കൊല്ലം: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ് സംഘടിപ്പിക്കും. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ജനാധിപത്യപരമായ സമരം എസ്.എഫ്.ഐ തുടരും. നിലമേൽ സംഭവത്തിൽ ഐ.പി.സി 124 വകുപ്പ് ചുമത്തി 12 എസ്.എഫ്.ഐ പ്രവർത്തകരെയാണ് ജയിലിലടച്ചത്.
ജനാധിപത്യ പ്രതിഷേധത്തെ അക്രമ സമരമായി ചിത്രീകരിക്കാനാണ് ഗവർണർ ശ്രമിച്ചത്. വ്യാജ ആരോപണമുന്നയിച്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്താൻ ഇടപെട്ട ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.