കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന്റെ സ്വർണത്തെ സംബന്ധിച്ച ഹെഡ്‌ജിംഗും ഭാവിയും അവസരങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച ബോധവത്കരണ ക്ലാസും 31ന് വൈകിട്ട് 6ന് പ്രസ് ക്ലബിൽ നടക്കും.

ഓൾ ഇന്ത്യ ജം ആൻഡ് ജൂവലറി ഡൊമസ്‌റ്റിക് കൗൺസിൽ ജി.ജെ.സി ദേശീയ ഡയറക്ടർ അഡ്വ. എസ്.അബ്ദുൽ നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനാകും. എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, എസ്.സാദിഖ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയകൃഷ്‌ണ വിജയൻ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മഞ്ജു, അബ്ദുൽസലാം അറഫ, ആർ.ശരവണശേഖർ, നാസർ പോച്ചയിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സുജിത്ത് ശില്‌പ, ശിവദാസൻ സോളാർ, വിജയൻ പുനലൂർ, സുനിൽ വനിത, അബ്ദുൽ മുത്തലിഫ് ചിന്നൂസ്, ഹരിദാസ് മഹാറാണി, ജഹാംഗീർ മസ്‌കറ്റ്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് പണിക്കശേരി, രാജീവൻ ഗുരുകുലം, ബോബി റോസ്, കൃഷ്‌ണദാസ് കാഞ്ചനം, സജീബ് ന്യൂ ഫാഷൻ, സോണി സിംല, രാജു ജോൺ എന്നിവർ സംസാരിക്കും. നവീൻ മുതുബട്ക്കൽ എം.സി.എക്സ് ക്ലാസ് നയിക്കും. എ.കെ.ജി.എസ്.എം.എ സംസ്ഥാന സെക്രട്ടറി എസ്.പളനി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. നവാസ് ഐശ്വര്യ നന്ദിയും പറയും. രാത്രി 8.30 മുതൽ അത്താഴവിരുന്ന്.