കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുംതാഴം ജംഗ്ഷനിലെ പാലം പണിക്കു വേണ്ടി എത്തിച്ച ജെ.സി.ബിക്ക് തീ പിടിച്ചു.
ബൈപ്പാസിലെ നിർമ്മാണ ജോലികൾ നടത്തുന്ന ശിവാലയ കൺസ്ട്രക്ഷൻസിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ എൻജിൻ തകരാറാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
ജോലി കഴിഞ്ഞ് നിറുത്തിയിട്ടിരുന്ന ജെ.സി.ബിയിൽ സംഭവസമയത്ത് ആരുമുണ്ടായിരുന്നില്ല. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീ അണച്ചു. കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കടപ്പാക്കട ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കൃഷ്ണചന്ദ്, വിവേക്, ഹോംഗാർഡ് ബിനു, ഡ്രൈവർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത് .