ഉമ്മന്നൂർ: സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് കുടുംബസംഗമം ജില്ലാ ട്രഷറർ കെ.അശോക് കുമാർ ഉദ്‌ഘാടനം ചെയ്‌തു.പ്രധാന മന്ത്രി ഉജ്ജ്വൽ യോജന ഗ്യാസ് കണക്ഷന്റെ ഉദ്‌ഘാടനവും ചടങ്ങിൽ വച്ചു നടന്നു. പഞ്ചായത്ത് സമിതി അംഗം ലതിക അദ്ധ്യക്ഷയായിരുന്നു. സമിതി സെക്രട്ടറി എസ്.കെ.ശാന്തു സ്വാഗതം പറഞ്ഞു. ആർ.എസ് .എസ് ഉമ്മന്നൂർ മണ്ഡൽ കാര്യവാഹ് ആർ.രാഹുൽ സംസാരിച്ചു.