കരുനാഗപ്പള്ളി: കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു. ഫെബ്രുവരി 4ന് തൃശൂരിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ ഉദ്ഘാടനം ചെയ്യുന്ന നേതൃജന മഹാസഭയിൽ മണ്ഡലത്തിലെ മുഴുവൻ ബൂത്തുപ്രസിഡന്റുമാരെയും നേതാക്കൻമാരെയും പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.അജയകുമാർ, വൈസ് പ്രസിഡന്റ് എം.കെ.വിജയഭാനു, ഫിലിപ്പ് മാത്യു, അശോകൻ അമ്മവീട്, ജോൺസൺ വർഗീസ്, സുഭാഷ് ബോസ്, ബി.മോഹൻദാസ്, പി.വി.ബാബു, ശിവദാസൻ, ബീനജോൺസൺ, സിംലാൽ, വി.കെ.രാജേന്ദ്രൻ, ആദിൽ, പി.സുശീലൻ, ഷാ, താഹ, ഹരിലാൽ, അലി, അരുൺ, വാഴയത്ത് ഷാജഹാൻ, പ്രകാശൻ, അരവിന്ദഘോഷ്, തുളസി ലക്ഷ്മി, അമ്പിളി, സുമ എന്നിവർ സംസാരിച്ചു.