photo

കരുനാഗപ്പള്ളി: കാലുകൊണ്ട് ചിത്രം വരച്ച് ലോക റെക്കാർഡ് നേടിയ സംഘത്തിലെ അംഗമായ എൻ.അജ്മലിനെയും ഗ്രന്ഥശാലാ തല ബാലോത്സവത്തിലെ വിജയികളെയും പുള്ളിമാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.പി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എ.ഇ.ഒ ശ്രീജ ഗോപിനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌​സിക്യുട്ടീവ് കമ്മിറ്രി അംഗം സുരേഷ് വെട്ടുകാട്, ഗ്രന്ഥശാല സെക്രട്ടറി എം.നാസർ, പുന്നൂർ ശ്രീകുമാർ, ബി.അനിൽകുമാർ, എ.ഹബീബ്, സി.സജീവ്കുമാർ, ഹാരിസ്ഭായി, ലൈബ്രേറിയൻ എസ്.കല എന്നിവർ സംസാരിച്ചു.