കൊല്ലം: പാളയംകുന്ന് രാഘവാ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷഠയുടെ 39-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നല്കുന്ന സർഗപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള പുരസ്കാരത്തന്, തൃശൂർ ഉമരിയ്യാ സ്കൂൾസിന്റെ അക്കാദമിക് ഡയറക്ടറും പെരുമ്പാവൂർ ലൂക് മെമ്മോറിയൽ സ്കൂളിന്റെ പ്രിൻസിപ്പലുമായ ഡോ.എം.കെ.അബ്ദുൽ സത്താർ അർഹനായി. സാംസ്കാരിക പുരസ്കാരം കല്ലുവാതുക്കൽ മതേതര വയോജന കേന്ദ്രം ചെയർമാൻ എം.റൂവൽ സിംഗിനും സാഹിത്യ പുരസ്കാരം മഹാകവി കെ.സി.കേശവപിള്ള സ്മാരക സമിതി പ്രസിഡന്റും കവിയുമായ ആശാന്റഴികം പ്രസന്നനും ലഭിച്ചു.
ശില്പവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 8ന് വൈകിട്ട് 4ന് പാളയംകുന്ന് ഗുരുദേവ മന്ദിരാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സദസിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുരസ്കാരങ്ങൾ സമർപ്പിക്കും. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ബാബു പാക്കനാർ അദ്ധ്യക്ഷനാകും. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് 2ന് എൽ.പി/ യു.പി വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും സാഹിത്യ ക്വിസും നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും പുസ്തകങ്ങളും സമ്മാനമായി നൽകും. വിവരങ്ങൾക്ക്, ഫോൺ: 9746180452.