കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഇരവിപുരം യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എസ്.രഞ്ജിത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.താഹാ കുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗം വി.സലിം ബാബു, ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ, എസ്.സിറഫുദ്ദിൻ, പി.പുഷ്പാംഗദൻ, ബെയ്‌സിൽ ജോസഫ്, ബി.വസന്തകുമാരി, ആർ.രാജൻ പിള്ള, എൻ.അപ്പുകുട്ടൻ നായർ, ആർ.പരമേശ്വരൻപിള്ള, എസ്.ചന്ദ്രശേഖരൻ പിള്ള, എൻ.ജി.ഷാജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജി.ബി.രവികുമാർ (പ്രസിഡന്റ്), എസ്.രഞ്ജിത് (സെക്രട്ടറി), എ.താഹാകുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.