republic
എഴുകോൺ ഗ്രാമ പഞ്ചായത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം ദേശീയ പതാക ഉയർത്തുന്നു.

എഴുകോൺ : എഴുകോൺ ഗ്രാമ പഞ്ചായത്തിൽ നടന്ന റിപ്പബ്ലിക് റാലി വർണ ശബളമായി. സ്കൂളുകളും ക്ലബുകളും അങ്കണ വാടി, കുടുംബശ്രീ,ആരോഗ്യ പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം പതാക ഉയർത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി. റിപ്പബ്ലിക് ദിന സന്ദേശം നൽകി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. സുഹർബാൻ സ്വാഗതവും സെക്രട്ടറി സ്നേഹജ ഗ്ലോറി നന്ദിയും പറഞ്ഞു.

കാരുവേലിൽ പബ്ലിക് ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണം നടത്തി.

പ്രസിഡന്റ് ബിനു. കെ.തോമസ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി സജി ഐ.പണിക്കർ അദ്ധ്യക്ഷനായി.

പുഷ്ക്കരബാബു, ഷിബു, കനകമ്മ, പ്രസാദ്, രാഹുൽ, സുജിത്ത്, സുമേഷ്, ജോജി, അനില, ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.