പത്തനാപുരം: ഗുരുധർമ്മ പ്രചരണ സഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെളിക്കുഴി വയൽവാരം ഗുരുക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികവും കലശ പൂജയും അദ്ധ്യാത്മീക സമ്മേളനവും നടന്നു. ശിവഗിരി മഠ ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ അഡ്വ.പി.എം.മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. പിറവന്തൂർ രാജൻ അദ്ധ്യക്ഷനായി. സ്വാമി ദേവാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.ഗുരുധർമ്മ പ്രചരണ സഭ.ജില്ല പ്രസിഡന്റ് എം.എസ്.മണിലാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ല സെക്രട്ടറി പത്മന സുന്ദരേശൻ,പിറവന്തൂർ പ്രകാശ്, ശശിധരൻ, വെഞ്ചേമ്പ് മോഹൻദാസ്,മഞ്ചള്ളൂർ സത്യപാലൻ, വിമലകാർത്തികേയൻ, സുശീല ബാബു തുടങ്ങിയവർ സംസാരിച്ചു.