കൊല്ലം: സംസ്ഥാന സർക്കാർ തയ്യൽ തൊഴിലാളികളെ വഞ്ചിക്കുന്നവെന്ന് ആരോപിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോ. നേതൃത്വത്തിൽ 14 ജില്ലാ ക്ഷേമനിധി ഓഫീസുകളിലേക്കും മാർച്ച് നടത്തും. കൊല്ലം കാങ്കത്തു മുക്കിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നാളെ രാവിലെ 10ന് ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ നിന്നു മാർച്ച് ആരംഭിക്കും.
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സർക്കാർ വെട്ടിക്കുറച്ചെന്ന് ഭാരവാഹികൾ ആരോപിച്ചു. 2020 ഏപ്രിൽ ഒന്നിനു ശേഷം വിരമിച്ചവർ വലിയ ദുരിതത്തിലാണ്. നവകേരള സദസ് നടന്ന 140 മണ്ഡലങ്ങളിലും നിവേദനം നൽകിയെങ്കിലും നിരാശയാണ് ഫലമെന്നും അസോ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.