കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അപർണ വിവാഹിതയായി. വയനാട് മാനന്തവാടി സ്വദേശിയായ എം.എസ്.അനൂപാണ് വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കലയപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാർ, ആശ്രയ ഭരണസമിതി അംഗങ്ങളായ കലയപുരം ജോസ്, കെ.ജി. അലക്സാണ്ടർ, ചന്ദ്രശേഖരൻ പിള്ള, മുരളീധരൻ മാസ്റ്റർ ,അലക്സ് മാമ്പുഴ, രമണിക്കുട്ടി, സി.പി.റഷീദ്, പി.ഭരതൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2010ലാണ് നാലാം ക്ളാസ് വിദ്യാർത്ഥിനിയായിരിക്കെ അപർണ ആശ്രയയിലെത്തിയത്. പിതാവ് ഉപേക്ഷിച്ച അപർണയും അമ്മയും ആശ്രയയുടെ തണലിലായിരുന്നു പിന്നീട്. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും ഭാര്യ മിനി ജോസും വിവാഹത്തിന് നേതൃത്വം നൽകി.