കൊല്ലം: കുഞ്ഞുമനസുകളിൽ ജാഗ്രത നിറച്ച് കേരളകൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും കുണ്ടറ ടോട്ട്സ് ൻ ടോയ്സ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ. ടോട്ട്സ് ൻ ടോയ്സ് സ്കൂളിൽ നടന്ന സെമിനാർ പഞ്ചായത്ത് അംഗം അനിജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഡയറക്ടർ ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. കലാമുദ്ദീൻ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. ഷഹാറുദ്ദീൻ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി. കീർത്തന സ്വാഗതവും കേരളകൗമുദി പരസ്യവിഭാഗം അസി. മാനേജർ ലിജു വർഗീസ് നന്ദിയും പറഞ്ഞു.

.....................................

കുട്ടികൾ ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷാകർത്താക്കൾ പ്രത്യേകം ജാഗ്രത പുലർത്തണം. രക്ഷാകർത്താക്കൾ ലഹരി ഉപയോഗം ഒഴിവാക്കണം. കേരളകൗമുദിയുടെ ലഹരിക്കെതിരായ പോരാട്ടം മാതൃകയാണ്

അനിജി ലൂക്കോസ് (ഇളമ്പള്ളൂർ പഞ്ചായത്ത് അംഗം)

.............................................

നല്ല കാര്യങ്ങൾ കുട്ടികൾ ലഹരിയാക്കണം. ഒപ്പം സമൂഹത്തെ തകർക്കുന്ന ലഹരിപദാർത്ഥങ്ങൾക്കെതിരായ ബോധവത്കരണം വിദ്യാർത്ഥികൾ ഏറ്റെടുക്കണം. പരിചയമില്ലാത്തവരുമായി ചങ്ങാത്തം ഉണ്ടാക്കരുത്. അപരിചിതർ നൽകുന്ന മിഠായികളും മറ്റ് സമ്മാനങ്ങളും വാങ്ങരുത്. നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന നല്ല പൗരന്മാരായി വളരണം

എസ്. കലാമുദ്ദീൻ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ)

.................................................

രക്ഷാകർത്താക്കളുടെ ശ്രദ്ധക്കുറവാണ് കുട്ടികൾ ലഹരിയുടെ വഴിയിലേക്ക് പോകുന്നതിന്റെ ഒരു കാരണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ലഹരിവ്യാപനം തടയാനാകൂ. കുട്ടികൾ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢ പ്രതിജ്ഞയെടുക്കണം

വി. കീർത്തന (സ്കൂൾ പ്രിൻസിപ്പൽ)

............................

രക്ഷാകർത്താക്കൾ കുട്ടികളുമായി പരമാവധി സമയം ചെലവിടാൻ ശ്രമിക്കണം. അവരുടെ ഓരോ ദിവസത്തെയും കാര്യങ്ങൾ ചോദിച്ചറിയണം. അവരിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ കാരണം കണ്ടെത്തി തിരുത്താൻ ശ്രമിക്കണം

ആർ. വിനോദ് (സ്കൂൾ ഡയറക്ടർ)

.................................................

കളിയിലൂടെ കാര്യം

കളികൾക്കിടയിൽ കുട്ടികളുടെ ഹൃദയങ്ങളിൽ ലഹരിക്കെതിരായ ചിന്ത നിറച്ച് എക്സൈസ് അസി. ഇൻസ്പെക്ടർ എ. ഷഹാറുദ്ദീൻ. ശ്രദ്ധ, കൃത്യനിഷ്ഠത, സഹജീവി സ്നേഹം, ശുചിത്വം, സാമൂഹ്യബോധം എന്നിവ വിദ്യാർത്ഥികൾക്ക് അനിവാര്യമാണ്. ലഹരി ഉപയോഗം ഇവ നഷ്ടമാക്കും. മനസിനൊപ്പം ശരീരത്തിനും ശുചിത്വമുണ്ടായിരിക്കണം. ശുചിത്വമുള്ള മനസുകളിൽ നല്ല ചിന്തകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരം മനസുകൾക്ക് അതിവേഗം ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും എ. ഷഹാറുദ്ദീൻ പറഞ്ഞു.