voice-

കൊല്ലം: വോയ്സ് ഒഫ് ഖുർആൻ അന്തരാഷ്ട്ര ഖുർആൻ വിസമയം കൊല്ലം പീരങ്കി മൈതനത്ത് നടന്നു. ഖുർആൻ പണ്ഡിതനാരായ ഖാരിഈങ്ങൾ ഖുർആൻ വിസ്മയം നടത്തി. ശൈഖുന കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. വോയ്സ് ഒഫ് ഖുർആൻ ചെയർമാൻ ഹാജി ആസാദ് റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പൂജ ഷിഹാബ് സ്വാഗതം പറഞ്ഞു. ഉസ്താദ് ഹാമിദ് ഹസ്രത്ത് പ്രാർത്ഥനയും ഹാഫിസ് ത്വയ്യിബ് മൗലവി ഖിറാഅത്തും നടത്തി ,കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മൂവാറ്റുപുഴ അശ്റഫ് മൗലവി, അഡ്വ. എ.കെ. സവാദ് വിശിഷ്ടാതിഥിയായി. ഹാഫിസ് അബ്ദുൽ ജവാദ് മന്നാനാ സമാപന പ്രഭാഷണം നടത്തി.