
കൊല്ലം: പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബോർഡ് അംഗങ്ങളായി ബി. മോഹൻദാസ്, പി. ഉഷാകുമാരി, അനിൽ ഇടച്ചപ്പള്ളി, ആർ. സുനിൽകുമാർ (സി.പി.ഐ), എൻ. ചന്ദ്രശേഖരൻപിള്ള, ജോസഫ് തോബിയാസ്, വിൻസന്റ് ജറോം, അഡ്വ. ദീപ രാജേഷ്, എസ്. ഹരിലാൽ, എസ്. സുരേഷ്ബാബു, സുമ അശോക് (സി.പി.എം) എന്നിവരെ തിരഞ്ഞെടുത്തു. പ്രഥമ ഡയറക്ടർ ബോർഡ് യോഗം റിട്ടേണിങ് ഓഫീസർ എം. ആശാമണിയുടെ അദ്ധ്യക്ഷതയിൽ കൂടി പ്രസിഡന്റായി ബി. മോഹൻദാസിനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ശക്തികുളങ്ങര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ മത്യാസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, നേതാക്കളായ എസ്. ജയൻ, വി. രാജ്കുമാർ, എസ്. ശശിധരൻ, ബി. മോഹൻദാസ്, എസ്. സുധീഷ്, കെ. ബാലൻമാസ്റ്റർ, അനിൽ യുവസാഗര, സെക്രട്ടറി പി. ടോസി എന്നിവർ സംസാരിച്ചു.