കൊല്ലം: കുടിപ്പള്ളിക്കൂടം ആശാന്മാരുടെ പ്രതിമാസ വേതനം 3000 രൂപയായി വർധിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്ന് അഖിലകേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോ. സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 7 വർഷം മുമ്പ് അനുവദിച്ച 1000 രൂപയാണ് ഇപ്പോഴും ലഭിക്കുന്നത്. വേതനവർദ്ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശ മന്ത്രി എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, വൈസ് പ്രസിഡന്റുമാരായ കാവനാട് ഡി.ചന്ദ്ര ബാബു, പ്രീത എം.പോരുവഴി, സെക്രട്ടറി ഓച്ചിറ ടി.ഗംഗാദേവി, ജോയിന്റ് സെക്രട്ടറി ശ്രീലത സജീവ്, ട്രഷറർ എ. സുനിത എന്നിവർ സംസാരി​ച്ചു.