
കൊല്ലം: ഭരണഘടനാ പദവി വഹിക്കുന്ന ഗവർണക്ക് പോലും സഞ്ചാര സ്വതത്ര്യം നിഷേധിച്ച ഇടതു സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് കാടത്ത രീതിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ പറഞ്ഞു. ബി.ജെ.പി കൊല്ലം ലോക്‌സഭാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി കെ. വൈ.സുരേഷ്, ദേശീയ കൗൺസിൽ അംഗം എം.എസ്. ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് എന്നിവർ സംസാരിച്ചു.