ashokan-arrest
അശോകൻ

കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. തഴവ, കടത്തൂർ, കൂട്ടിങ്ങൽ തറയിൽ വീട്ടിൽ അശോകൻ(52) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

തൊടിയുർ സ്വദേശി നജീറിനെ ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നജീറിന്റെ സുഹൃത്തിന്റെ മാതാവും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ നജീർ പ്രതിക്കെതിരെ പക്ഷം ചേർന്നതിന്റെ വിരോധത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക കടത്തൂരുള്ള നജീറിന്റെ സുഹൃത്തിന്റെ വീടിന് മുന്നിൽവച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് നജീറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷിഹാസ്, സന്തോഷ്, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.