കൊല്ലം: ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉത്സവ ഘോഷയാത്രയ്ക്കും ആറാട്ടിനോടും അനുബന്ധിച്ച് ദേശീയ പാതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ദേശീയ പാത വഴി തിരുവനന്തപുരത്തു നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വലിയ ബസുകൾ, ട്രക്ക്, ട്രെയിലർ എന്നിവ കൊട്ടിയത്തു നിന്നു തിരിഞ്ഞ് കുണ്ടറ-ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെ.എം.എം.എൽ ജംഗ്ഷൻ വഴി പോകണം.
ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ ചവറ-കെ.എം.എം.എൽ-ശാസ്താംകോട്ട- ഭരണിക്കാവ്-കുണ്ടറ വഴി കൊട്ടിയത്തെത്തി യാത്ര തുടരണം. തിരുവനന്തപുരം ഭാഗത്തു നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങൾ കളക്ടറേ ജംഗ്ഷനിൽ നിന്നു ഇടത്തേക്കു തിരിഞ്ഞ് മുണ്ടാലുംമൂട്-തിരുമുല്ലാവാരം- മരുത്തടി-ശക്തികുളങ്ങര കുരിശ്ശടി വഴി ദേശീയപാതയിൽ എത്തിച്ചേരണം. തിരുവനന്തപുരത്തു നിന്നു ബൈപ്പാസ് വഴി ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കടവൂർ ജംഗ്ഷനിൽ നിന്നു ഇടത്തേക്കു തിരിഞ്ഞ് ഹൈസ്‌കൂൾ ജംഗ്ഷനിൽ എത്തി കളക്‌ടറേറ്റ് വഴി പോകണം. രാമൻകുളങ്ങര മുതൽ ശക്തികുളങ്ങര വരെയുള്ള ഭാഗത്ത് ഗതാഗതം ഒഴിവാക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.