
ചാത്തന്നൂർ: ജൂനിയർ റെഡ്ക്രോസ് ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സെമിനാർ നടത്തി. പൂതക്കുളം കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി മുഹമ്മദ് യാസി അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ മുഖ്യ പ്രഭാഷണം നടത്തി. പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആർ.രാജേഷ്, ജൂനിയർ റെഡ്ക്രോസ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആർ.ഷൈജു, സബ് ജില്ലാ സെക്രട്ടറി റോഷ്‌നി രാജൻ എന്നിവർ സംസാരിച്ചു. കൗമാര ആരോഗ്യം എന്ന വിഷയത്തിൽ മണമ്പൂര് സി.എച്ച്.സി ഹെൽത്ത് സുപ്പർവൈസർ ആർ.ബൈജുവും ജൂനിയർ റെഡ്ക്രോസ് സ്കൂളുകളിൽ എന്ന വിഷയത്തിൽ രോഷ്നി രാജനും സെമിനാർ അവതരണം നടത്തി. പരവൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിലെ വിദഗ്ദ ടീം ഡിസാസ്റ്റർ മാനേജ്മെന്റ് വിഷയത്തിൽ ഡെമോൺസ്ട്രഷൻ ക്ലാസെടുത്തു.