
മൺറോത്തുരുത്ത്: നെന്മേനി തെക്ക് വാർഡിൽ മണക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി ജനങ്ങൾ ദുരിതത്തിൽ. കാനറാ ബാങ്ക് പട്ടം തുരുത്ത് റോഡിൽ ആറുപുറത്ത് കലുങ്കി നോട് ചേർന്ന് സംരക്ഷണഭിത്തി നിർമ്മാണത്തിന് മണ്ണുമാറ്റുന്നതിനിടയിൽ പൈപ്പ് ലൈൻ പൊട്ടിതാണ്
ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങാൻ കാരണം. ജനങ്ങലുടെ എക ആശ്രയമായിരുന്ന പൈപ്പ് വെള്ളം മുടങ്ങിയതോടെ നാട്ടുകാർ ചെറുവള്ളങ്ങളിൽ ആറും കായലും താണ്ടി കുടിവെള്ളം കൊണ്ടുവേരേണ്ട സ്ഥിതിയാണ്. റോഡ് കോൺട്രാക്ടർ പൈപ്പ് വാങ്ങിത്തന്നാൽ നന്നാക്കാമെന്ന നിലപാടിലാണ് വാട്ടർ അതോറിട്ടി അധികൃതർ.വാട്ടർ അതോറിട്ടി നന്നാക്കി ബിൽ നൽകിയാൽ തുക അടയ്ക്കാം എന്ന നിലപാടിലാണ് റോഡ് കോൺട്രാക്ടർ. ഇവരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം ജനം വലയുകയാണ്. പഞ്ചായത്ത് അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ ഇവർ തയാറാകുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പ് ശരിയാക്കിയില്ലങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.