photo
എക്സൈസ് അറസ്റ്റ് ചെയ്ത ഷുബിൻ.

കരുനാഗപ്പള്ളി: കോടയും വാറ്റുപകരണങ്ങളുമായി ഓച്ചിറ മഠത്തിൽ കാരായ്മ ഗവ.എൽ.പി സ്കൂളിന് സമീപം സായി മഠത്തിൽ രാജേഷ് എന്ന് വിളിക്കുന്ന ഷുബിനെ(48) അറസ്റ്റ് ചെയ്തു. പ്രതി വീടിനോട് ചേർന്ന ബാത്ത് റൂമിൽ വെച്ച് വാറ്റിയ 6 ലിറ്റർ ചാരായം, 120 ലിറ്റർ കോട,30 ലിറ്റർ സ്പെൻഡ് വാഷ് വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു .കൊല്ലം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി കുറേ ദിവസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.അജയകുമാർ പ്രിവന്റിവ് ഓഫീസർമാരായ എസ്.ആർ.ഷെറിൻ രാജ്,ബി.സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.പ്രദീപ്കുമാർ ,എസ്.ജയലക്ഷ്മി, അൻസാർ. ബി, ഡ്രൈവർ മനാഫ് എന്നിവർ പങ്കെടുത്തു.