photo
കുളത്തിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു.

കരുനാഗപ്പള്ളി : കുളത്തിൽ വീണ പശുവിനെ കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആലുംകടവിന് വടക്കുവശം ഒരേക്കറോളം വരുന്ന ബേക്കറി കുളത്തിലാണ് ഗർഭിണിയായ പശു അകപ്പെട്ടത്.വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് ഏറെ നേരം പണിപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എസ്.വിനോദ് , ഫയർ ഓസീസർമാരായ പി .എസ്.ബിനു , സുധീഷ് ,ഫയർ ഓഫീസർമാരായ മനോജ് കുമാർ, ലിവിങ്സ്റ്റൺ ലിയോൺ, ഫയർമാൻ എസ്.സുധീഷ് , ബാബു എന്നിവർ നേതൃത്വം നൽകി.