വാളകം : ഇടയം,ശ്രീനാരായണ ഗുരുദേവ ക്ഷേത്രം 47-ാം വാർഷികം ഇന്ന് ആരംഭിക്കും. ഫെബ്രുവരി 1 ന് സമാപിക്കും. ഇന്ന് രാവിലെ 6.45ന് മുൻ ശാഖ പ്രസിഡന്റ്‌ എം.വിശ്വനാഥൻ പതാക ഉയർത്തും. വൈകിട്ട് 4 ന് വാർഷികാഘോഷ ഘോഷയാത്ര എം. ശശികുമാർ ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ്‌ എ.എസ്. അനിലാൽ അദ്ധ്യക്ഷനാകും. രാത്രി 9ന് കഥാപ്രസംഗം. നാളെ വൈകിട്ട് 4ന് വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 5.30ന് മഹാസുദർശന ഹോമം, 6ന് ഗുരുപ്രഭാഷണം, 7ന് കുത്തിയോട്ടം, 7.15ന് ഭഗവതി സേവ, 7.30 ന് തിരുവാതിര, 8.15ന് നൃത്ത സന്ധ്യ, 9ന് തെരളിയൂട്ടും ഗുരുസിയും, ഫെബ്രുവരി 1ന് രാവിലെ 9 ന് മൃത്യുജ്ഞയ ഹോമം, 10ന് നവകം പൂജയും പഞ്ചഗവ്യ കലശവും, 6ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്ക് സ്വീകരണം, 7ന് സാംസ്കാരിക സമ്മേളനം. അദ്ധ്യക്ഷൻ പുനലൂർ യൂണിയൻ പ്രസിഡന്റ്‌ ടി.കെ. സുന്ദരേശൻ. ഗുരുസ്മരണ അതുൽ അറയ്ക്കൽ. സ്വാഗതം :പി.ആർ.മുരളീധരൻ. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി ഡോ.സോമരാജൻ, മുൻ കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജഗദമ്മ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ എന്നിവർ സംസാരിക്കും. എസ്.എസ്.അനിലാൽ അവാർഡ് ദാനം നിർവഹിക്കും. ഷിബു പ്രഭാകർ നന്ദി പറയും. 7.15ന് ഭഗവതി സേവ, 8ന് അത്താഴ പൂജ,9ന് പ്രസന്ന പൂജ, മംഗളാരതി.