mammodu-
ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിൽ നടന്ന ഗാന്ധി അനുസ്മരണം നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്തു.ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി.

എൻ.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നസീംബീവി, വിളയിൽ അഷറഫ്, വാസു, തോട്ടുകാര മോഹൻ മേലൂട്ട് പ്രസന്നൻ, മോഹൻദാസ്, സുഭാഷ് ബോസ്, സോമൻപിള്ള, ഇസ്ഹാഖ്, സേതു, ശിവദാസൻ എന്നിവർ സംസാരിച്ചു.