തൊടിയൂർ : സർഗവേദി തൊടിയൂരിന്റെ 43-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു.
സർഗവേദി പുരസ്കാര വിതരണം, കായിക - കലാ മത്സരങ്ങൾ, പ്രതിഭകൾക്ക് ആദരവ്, ചികിത്സാസഹായധന വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം, തിരുവാതിര മത്സരം, കാവ്യസന്ധ്യ തുടങ്ങിയ പരിപാടികൾ നടന്നു.
നാലു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറാജ് കണിയാംകുന്നേൽ അദ്ധ്യക്ഷനായി. കെ.ആർ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽ.എ, സി.ആർ.മഹേഷ് എം.എൽ.എ എന്നിവർ ചേർന്ന് സർഗവേദി പുരസ്കാരം വിതരണം ചെയ്തു. 10001രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന 2021ലെ സർഗവേദി പുരസ്കാരം മുൻ എം.എൽ.എ ആർ.രാമചന്ദ്രന് വേണ്ടി മരണാനന്തര ബഹുമതിയായി മകൾ ദീപ ചന്ദ്രനും 2022ലെ പുരസ്കാരം കെ.സി.രാജനും 2023ലെ പുരസ്കാരം കെ.ഒ.സരോജിനിയും ഏറ്റുവാങ്ങി. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽകല്ലേലിഭാഗം, തൊടിയൂർ രാമചന്ദ്രൻ, അഡ്വ.സുധീർ കാരിക്കൽ, ഷബ്‌ന ജവാദ്, കെ. ശ്രീകല, ടി.സുജാത,തച്ചിരേത്തു അജയൻ, ബി.പത്മകുമാരി,സലാം കരുനാഗപ്പള്ളി,അഡ്വ.കെ.ആർ.അതുൽ, വി.അജിത്, ആർ.കണ്ണപ്പൻ, ജി.ദേവരാജൻ എന്നിവർ സംസാരിച്ചു. ചൂളൂർ ഷാനി നന്ദി പറഞ്ഞു. തുടർന്ന് അന്ധ വിശ്വാസത്തിനെതിരെ വേണു വെങ്കിട്ടക്കൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനവും ആലപ്പി ഡിജിറ്റൽ വോയ്‌സിന്റെ ഗാനമേളയും നടന്നു.